?>

‘RIWAYA’ HADITH SYMPOSIUM CONCLUDED

തിരൂരങ്ങാടി : ദാറുൽ ഹുദാ ഇസ്‌ലാമിക് സർവകലാശാലയിലെ  ഹദീസ് ആൻഡ് റിലേറ്റഡ് സയൻസസ് വിഭാഗം സംഘടിപ്പിച്ച ദ്വിദിന 'രിവായ ' ഹദീസ് സിംബോസിയം സമാപിച്ചു.

നവസാമൂഹിക സാഹചര്യങ്ങളിൽ പ്രവാചകൻ മുഹമ്മദ് റസൂലിനെയും തിരുചര്യകളുടെ പുതിയ മാനങ്ങളെ കുറിച്ചും ചർച്ച ചെയ്തു.
യൂണിവഴ്സിറ്റി കാമ്പസിലെയും നാല് അഫിലിയേറ്റഡ് കോളേജുകളിലെയും ഇരുന്നൂറോളം ഹദീസ് ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി ദാറുൽ ഹുദാ വി.സി ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി ഉദ്ഘാടനം ചെയ്തു.

'രിവായ' ഹദീസ് സിമ്പോസിയത്തിന്റെ മുന്നോടിയായി നടന്ന "ഇജാസത്" പോഗ്രാം ഹദീസ് ഗവേഷക വിദ്യാർഥികൾക്ക് നവ്യാനുഭവമായി.

ലോകത്തിന്റെ പല ഭാഗത്തും, വിശിഷ്യാ ഉത്തരേന്ത്യയിലും മറ്റും നിലനിൽക്കുന്ന ഹദീസ് സംസ്കാരത്തെ കേരളത്തിന്റെ മണ്ണിലേക്കും കൊണ്ടുവരേണ്ടതുണ്ടെന്ന് ഡോ. ബഹാഉദ്ധീൻ നദ്‌വി ഉദ്ഘാടന ഭാഷണത്തിൽ അഭിപ്രായപ്പെട്ടു.

സീനിയർ ഫാക്കൽറ്റികളായ ഇബ്രാഹിം ഫൈസി കരുവാരക്കുണ്ട്,  ശുക്കൂർ ഹുദവി എന്നിവർ   ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

പരിപാടിയുടെ രണ്ടാം ദിവസമായ സെപ്റ്റംബർ ആറിന് പുതുപ്പറമ്പിൽ വെച്ച് നടന്ന ബിദായ, തൻശീത്വ്, നിഹായ തുടങ്ങിയ സെഷനുകളിലായി  പറപ്പൂർ സി.എച്ച് കുഞ്ഞീൻ ഹുദവി, ത്വയ്യിബ് ഫൈസി, ഇബ്റാഹീം റസ മിസ്ബാഹി, സ്വലാഹുദ്ദീൻ ഹുദവി പറമ്പിൽപീടിക,  രജിസ്ട്രാർ ഡോ. റഫീഖലി ഹുദവി, കുല്ലിയ്യ ഡീൻ ഡോ. സുഹൈൽ ഹിദായ ഹുദവി, അബ്ദുറഹ്മാൻ ഹുദവി എന്നിവർ സംസാരിച്ചു.

 'ഹൽഖ' സെഷനിൽ ഹദീസും ഓറിയന്റലിസവും, ഇന്ത്യയിലെയും കേരളത്തിലെയും ഹദീസ് പഠനരീതികൾ എന്നീ വിഷയങ്ങളെ അധികരിച്ചുള്ള പാനൽ ചർച്ചകളും പ്രബന്ധാവതരണങ്ങളും ഏറെ ശ്രദ്ധേയമായി. സി.എച്ച് ശരീഫ് ഹുദവി, ഉനൈസ് ഹിദായ ഹുദവി, ജസീൽ ഹുദവി, ഇഖ്ബാൽ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?