'അല്‍ മിഹ്റാബ്': സംഗമം നടന്നു
തിരൂരങ്ങാടി (ഹിദായ നഗര്‍): ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൊതുവിദ്യാഭ്യാസ വിഭാഗം സിപെറ്റിനു കീഴില്‍ സംഘടിപ്പിച്ച ഇമാം ഡിപ്ലോമ കോഴ്സ് പൂര്‍ത്തീകരിച്ചവരുടെ സംഗമം ദാറുല്‍ഹുദാ നാല്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്നലെ വാഴ്സിറ്റിയില്‍ വെച്ച് നടന്നു.
സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസന് മുസ്ലിയാര് പ്രാര്‍ഥനക്ക് നേതൃത്വം നല്കി. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, യു ശാഫി ഹാജി ചെമ്മാട് പ്രസംഗിച്ചു.
ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍ ആധുനിക കര്‍മശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ച് ക്ലാസെടുത്തു. നിസാം പാവരട്ടി സെഷനുകള്‍ക്ക് നേതൃത്വം നല്കി.
നാല്പതാം വാര്‍ഷികത്തിനോടനുബന്ധിച്ച് അല്‍ മിഹ്റാബ് ഇമാം ഡിപ്ലോമ കോഴ്സിലേക്കുള്ള പുതിയ ബാച്ചിന്റെ അഡ്മിഷന് ഉടന്‍ ആരംഭിക്കും. റാഷിദ് ഹുദവി പുതുപ്പള്ളി, ഹാഷിം ഹുദവി കൂരിയാട്, ബാക്കിര്‍ ഹുദവി തറയിട്ടാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.