തിരൂരങ്ങാടി(ഹിദായ നഗർ): ദാറുല്‍ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റിയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി'ഉത്റുജ്ജ' എന്ന നാമധേയത്തിൽ കേരളത്തിലെ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ് പ്രതിനിധികളുടെയും അധ്യാപകരുടെയുംദാറുല്‍ഹുദാ സംവിധാനങ്ങളില്‍ നിന്ന് ഹിഫ്ള് പഠനം പൂര്‍ത്തിയാക്കിയ ഹാഫിളുമാരുടെയും സംഗമം 2024 ഡിസംബര്‍ 10 ന്ചൊവ്വാഴ്ച ദാറുല്‍ഹുദായിൽ വെച്ച് നടക്കും. രാവിലെ പത്ത് മണിക്ക് ഹിഫ്ള് കോളേജ് പ്രതിനിധികളുടെയും ഉച്ചക്ക് ഹാഫിളീങ്ങളുടെസംഗമവുമാണ് നടക്കുക. ഹിഫ്ള് കോളേജുകളിലെ ന്യൂതന പഠന രീതികളെയും ഹാഫിളുകളുടെ തുടര്‍ പഠനങ്ങളെകുറിച്ചുള്ള വിഷയാവതരണവും ആശയ കൈമാറ്റവും ആലോചനകളുമാണ് ഉത്റുജ്ജയിലൂടെ ലക്ഷീകരിക്കുന്നത്.പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനും 7736461761, 9745384033 എന്ന നമ്പറില്‍ ബന്ധപ്പെടുക