സിപെറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല പൊതുവിദ്യാഭ്യാസ വിഭാഗം സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്റ് ട്രെയിനിംഗി(സിപെറ്റ്)ന്റെ പുതിയ ഓഫീസ് ഉദ്ഘാടനം സയ്യിദ് മുഹമ്മദ് ജമലുല്ലൈല്‍ തങ്ങള്‍ നിര്‍വ്വഹിച്ചു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, യു. ശാഫി ഹാജി, സൈദലവി ഹാജി, ക്രസന്റ് ഇ.കെ മുഹമ്മദ് ഹാജി, ബാവ ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, ഇബ്രാഹിം ഹാജി, ത്വയ്യിബ് ഫൈസി, പ്രൊഫ. അബ്ദുറഹ്മാന് അരീക്കാടന്‍, ക്രസന്റ് ബാവ ഹാജി, ജീപാസ് സിദ്ദീഖ് ഹാജി, മണ്ടോട്ടില്‍ റഷീദ് ഹാജി, ഗ്രാന്റ് കുഞ്ഞാലന്‍ ഹാജി, ഡോ. റഫീഖലി ഹുദവി കരിമ്പനക്കല്‍, ഡോ. ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിയില്‍ സിപെറ്റ് പ്രവര്‍ത്തനങ്ങളെ വിശദീകരിച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ ഹാശിം ഹുദവി കൂരിയാട് സംസാരിച്ചു.
2012 ല്‍ പ്രവര്‍ത്തനമാരംഭിച്ച സിപെറ്റ്, നിലവില്‍ വനിതാ, സാമൂഹ്യ ശാക്തീകരണ മേഖലകളില്‍ സജീവമാണ്. മഹ്ദിയ്യ പ്രോഗ്രാം, ഹാപ്പി ഫാമിലി, സി.സി.ഐ.സി.പി, ലാഗ്വേജ് അക്കാദമി തുടങ്ങിയ സിപെറ്റിനു കീഴില്‍ നടന്നുവരുന്ന പ്രധാന പദ്ധതികളാണ്.