ദാറുൽഹുദാ അന്താരാഷ്ട്ര ഫിഖ്ഹ് കോണ്‍ക്ലേവിന് പ്രൗഢോജ്ജ്വല തുടക്കമായി
ചെമ്മാട്: ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസൂലുല്‍ ഫിഖ്ഹും മജ്ലിസുല്‍ ഫതാവാ വല്‍ ബുഹൂസും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിഖോണ്-25: അന്താരാഷ്ട്ര ഫിഖ്ഹ് കോണ്‍ക്ലേവിനു പ്രഢോജ്ജ്വല തുടക്കം. ചൊവ്വാഴ്ച രാവിലെ എട്ടിനു നടന്ന ഉദ്ഘാടന സമ്മേളനം കെ. സി മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. കുല്ലിയ്യ ഓഫ് ശരീഅ: ഡീന്‍ ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍ അധ്യക്ഷനായി. തുടര്‍ന്ന് ആരോഗ്യരംഗത്തെ കാലികമായ പതിമൂന്ന് ചോദ്യങ്ങളെ അടിസ്ഥാനമാക്കി ഫുഖഹാ സമ്മിറ്റ് നടന്നു. സമ്മിറ്റിനു ഹംസ ഹൈതമി നെല്ലൂര്‍, ളിയാഉദ്ധീന്‍ ഫൈസി മേല്‍മുറി, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, മുഹമ്മദ് ബാഖവി എന്‍. വി എന്നിവര്‍ സമ്മിറ്റിനു നേതൃത്വം നല്കി. ഇബ്റാഹീം ഫൈസി ഉഗ്രപുരം, ഇഖ്ബാല്‍ ഹുദവി നാട്ടിക, ഇബ്റാഹീം ഫൈസി കരുവാരക്കുണ്ട്, സലീം ഹുദവി മറ്റത്തൂര്‍, അഫീഫ് ഹുദവി കൊടക്കാട്, ബശീര്‍ ഹുദവി മാറാക്കര തുടങ്ങി നാല്‍പ്പതോളം കര്‍മശാസ്ത്ര പണ്ഡിതരും വിവിധ മതസ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും സമ്മിറ്റില്‍ പങ്കെടുത്തു. വൈകീട്ട് നടന്ന സമ്മിറ്റിന്റെ സമാപന സെഷനില്‍ പ്രമുഖ നേതൃരോഗ വിദഗ്ധന്‍ ഡോ. മുഹമ്മദ് സ്വാദിഖ് (അബേറ്റ് ഹോസ്പിറ്റല്‍) മുഖ്യാതിഥിയായി.
കോണ്‍ക്ലേവിന്റെ രണ്ടാം ദിനമായ ഇന്ന് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ശുഐബ് ഹുദവി പുത്തൂര്‍, എം. കെ ജാബിര്‍ അലി ഹുദവി പടിഞ്ഞാറ്റുമുറി, അമീര്‍ ഹുസൈന് ഹുദവി ചെമ്മാട് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.