?>

സിബാഖ് ; ദാറുൽഹുദാ ദേശീയ കലോത്സവത്തിന് അന്തിമരൂപമായി ഡിസംബർ 6, 7, 8 തിയ്യതികളിൽ പ്രാഥമിക മത്സരങ്ങൾ ഗ്രാൻ്റ് ഫിനാലെ ഡിസംബർ 31 മുതൽ ജനുവരി 6 വരെ തിരൂരങ്ങാടി: ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലക്ക് കീഴിലുള്ള ഓഫ് കാംപസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും വിദ്യാർഥികൾ പങ്കെടുക്കുന്ന 'സിബാഖ്' ദേശീയ കലോത്സവത്തിന് അന്തിമരൂപമായി. ഡിസംബർ 6, 7, 8 തിയ്യതികളിൽ പ്രാഥമിക മത്സരങ്ങൾ നടക്കും. 3 ഗ്രൂപ്പുകളിലായി 6 സോണുകളിലായിട്ടാണ് ഇപ്രാവശ്യം സിബാഖ് പ്രാഥമിക മത്സരങ്ങൾ നടക്കുക. ബിദായ ( സെക്കണ്ടറി ഒന്നാം വർഷം), ഊല (സെക്കണ്ടറി രണ്ട്, മൂന്ന് വർഷം) ഥാനിയ ( സെക്കണ്ടറി അവസാന വർഷം) വിഭാഗങ്ങളുടെ മത്സരങ്ങൾക്ക് കെ.എം.ഒ ഇസ്‌ലാമിക് അക്കാദമി കൊടുവള്ളി, തൃശൂർ ജില്ലയിലെ പുലിക്കണ്ണി ദാറുത്തഖ്വ ഇസ്‌ലാമിക് അക്കാദമി, പട്ടാമ്പി നൂറുൽ ഹിദായ ഇസ്‌ലാമിക് അക്കാദമി സ്ഥാപനങ്ങൾ വേദിയാകും. ഥാനവിയ്യ (സീനിയർ സെക്കണ്ടറി), ആലിയ (ഡിഗ്രി), കുല്ലിയ്യ (ജനറൽ) വിഭാഗങ്ങളുടെ പ്രാഥമിക മത്സരങ്ങൾ എറണാകുളം ജില്ലയിലെ അൽഹിദായ ഇസ്‌ലാമിക് അക്കാദമി കളമശ്ശേരി, ദാറുൽ ഫലാഹ് ഇസ്‌ലാമിക് അക്കാദമി തളിപ്പറമ്പ്, മഊനത്തുൽ ഇസ്‌ലാം അറബിക് കോളേജ് പൊന്നാനി തുടങ്ങിയ സ്ഥാപനങ്ങളിൽവെച്ച് നടക്കും. ഇസ്‌ലാമിക കലകൾ, ബഹുഭാഷാ കഴിവുകൾ, സാഹിത്യം, ലോജിക്കൽ റീസണിങ് തുടങ്ങി വിവിധ മേഖലകളിലായി നടക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിൽ കേരളത്തിന് പുറമെ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, കർണാടക, ആസാം, മഹാരാഷ്ട്ര, മുംബൈ തുടങ്ങി 20 തോളം സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും പങ്കെടുക്കും. പ്രാഥമിക മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ ഡിസംബർ 31 മുതൽ 2025 ജനുവരി 6 വരെ ദാറുൽഹുദാ കാംപസിൽ വെച്ച് നടക്കുന്ന ഗ്രാൻ്റ് ഫിനാലെയിൽ മത്സരിക്കും.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?