പാണക്കാട്: ദാറുല്‍ഹുദാ സ്റ്റുഡന്റസ് യൂണിയന്‍ (ഡി.എസ്.യു )സംഘടിപ്പിച്ച യു.ജി സമ്മിറ്റിന് സമാപനം. പാണക്കാട്
ഹാദിയ സി.എസ്.ഇ യില്‍ വെച്ച് നടന്ന പരിപാടിയില്‍ ദാറുല്‍ഹുദായിലും സഹസ്ഥാപനങ്ങളിലുമുള്ള വിദ്യാര്‍ത്ഥി
സംഘടന പ്രതിനിധികള്‍ പങ്കെടുത്തു. ബുധനാഴ്ച തുടക്കം കുറിച്ച പരിപാടി പാണക്കാട് സയ്യിദ് മുഈനലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ അധ്യക്ഷന്‍ പി. വി അഹ്‌മദ് സാജു മുഖ്യാതിഥിയായി.
കെ. സി മുഹമ്മദ് ബാഖവി, അബൂബക്കര്‍ ഹുദവി കരുവാരക്കുണ്ട്, കെ.പി ചെറീത് ഹാജി, വി. ജഅ്ഫര്‍ ഹുദവി
ഇന്ത്യനൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബുധന്‍, വ്യാഴം ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്,
സുബൈര്‍ ഹുദവി ചേകന്നൂര്‍, യുസുഫ് ഹുദവി വാളക്കുളം, ഷാഫി ഹുദവി ചെങ്ങര, അലി അസ്‌കര്‍ ഹുദവി,
നൗഷാദ് ഹുദവി, റഹീം ഹുദവി ഷൊര്‍ണൂര്‍, റബീഅ് ഹുദവി എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
പ്രൊജക്റ്റ് പ്രസന്റേഷന്‍, അദാലത്ത്, പ്രൊഫഷണല്‍ ലീഡര്‍ഷിപ്പ് തുടങ്ങിയ സെഷനുകള്‍ക്ക് ഡി.എസ്.യു
പ്രസിഡന്റ് അജ്മല്‍ വെളിയമ്പ്ര, അസ്ലം ഫര്‍ഹാന്‍, ജാസില്‍ നീറാട് എന്നിവര്‍ നേതൃത്വംനല്‍കി.