?>

c-pet


IJABA; Short Term Fiqh Course - 1 Month program

ഇജാബ;ഹ്രസ്വകാല കർമശാസ്ത്ര കോഴ്സ്

ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിഖ്ഹ് ആൻഡ് ഉസൂലുൽ ഫിഖ്ഹിന്റെ ആഭിമുഖ്യത്തിൽ മഹല്ലുകൾ കേന്ദ്രീകരിച്ച് വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു കോഴ്സ് ആണിത്.

നിത്യജീവിതത്തിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കർമശാസ്ത്രവിധികളെ കുറിച്ച് തികച്ചും ആധുനികമായ അധ്യാപന രീതികൾ അവലംബിച്ച് പഠിതാക്കളെ ബോധവാന്മാരാക്കുക എന്നതാണ് ഇജാബ കർമ്മശാസ്ത്ര കോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്.
കർമ്മ ശാസ്ത്രത്തിന്റെ പ്രധാന ഭാഗങ്ങളായ വുളൂഅ്, കുളി, തയമ്മും, നിസ്കാരം എന്നിവക്ക് പുറമെ നിത്യ ജീവിതയാത്രയിൽ ആവശ്യമാകുന്ന ജംഅ്, ഖസ്ർ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം മയ്യിത്ത് പരിപാലനം കൃത്യമായി ചെയ്തു കാണിച്ചു കൊടുക്കുകയും ചെയ്യുന്നു.

ലക്ഷ്യം

അറിയാതെ അന്യം നിന്നുപോകുന്ന അടിസ്ഥാന കർമശാസ്ത്ര വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ തികഞ്ഞ അറിവും ബോധവും സൃഷ്ടിക്കുക.

പ്രയോക്താക്കൾ

ഇത്തരം വിഷയങ്ങൾ അറിയാനും പഠിക്കാനും ആഗ്രഹിക്കുന്ന 15 നും 30 നും ഇടയിൽ പ്രായമുള്ളവരാണ് കോഴ്സിന്റെ പ്രയോക്താക്കൾ. വിദ്യാഭ്യാസ യോഗ്യതകൾ അടിസ്ഥാനപ്പെടുത്തിയല്ല പഠിതാക്കളെ തെരഞ്ഞെടുക്കുന്നത്.

കാലാവധി

ഏഴു ദിവസങ്ങളിലായി ഓരോ മണിക്കൂർ നീണ്ടുനിൽക്കുന്ന ക്ലാസുകൾ ആയിരിക്കും. ക്ലാസ് നടക്കേണ്ട ദിവസങ്ങളും സമയവും പഠിതാക്കളും മഹല്ല് ഭാരവാഹികളും ചേർന്ന് തീരുമാനിക്കുന്നത് പ്രകാരമായിരിക്കും. 
പഠിതാക്കളുടെ സൗകര്യമാണ് ഇതിൽ മുഖ്യമായും പരിഗണിക്കുന്നത്.

അദ്ധ്യാപന രീതി

    • ആധുനിക അധ്യാപന ശൈലി.
    • സംശയനിവാരണം.
    • ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സഹായം.
    • ആക്ടിവിറ്റീസ്.

രജിസ്ട്രേഷൻ

ദാറുൽ ഹുദാ പൊതു വിദ്യാഭ്യാസ വിഭാഗമായ CPET (സെൻറർ ഫോർ പബ്ലിക്ക് എജ്യുക്കേഷൻ ആൻഡ് ട്രെയിനിങ്) ഔദ്യോഗിക സൈറ്റിലൂടെയോ അല്ലെങ്കിൽ താഴെ നൽകപ്പെട്ട കോൺടാക്ട് നമ്പർ മുഖേനയോ മഹല്ലുകൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന മഹല്ലുകളിൽ കോഴ്സ് കോ-ഓർഡിനേറ്ററായി ഒരാളെ ചുമതലപ്പെടുത്തുന്നതായിരിക്കും.
പിന്നീട് കോഴ്സ് കോഡിനേറ്റർ മുഖേന പഠിതാക്കൾ 100 രൂപ രജിസ്ട്രേഷൻ ഫീ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്.

പരീക്ഷ & സർട്ടിഫിക്കറ്റ്

കോഴ്സ് കഴിഞ്ഞാലുടൻ പരീക്ഷ നടത്തപ്പെടുന്നതാണ്. 90%  ഹാജർ ഉള്ളവർ മാത്രമേ പരീക്ഷ എഴുതാൻ യോഗ്യരാവുകയുള്ളൂ. പരീക്ഷയിൽ 80% മാർക്ക് സ്കോർ ചെയ്യുന്നവർക്ക് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ പൊതു വിദ്യാഭ്യാസ വിഭാഗമായ സെൻറർ ഫോർ പബ്ലിക്ക് എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗിന്റെ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

For More Details:

8606409463
9207433207


Course Summary

Course Status: Upcoming
Course Type:Non-Elective
Duration: 1 Month
Start Date: January 15 (Tentative)
End Date: February 15 (Tentative)
Exam Date: 
Category: Fiqh in Practice
Level: For Adults (15 -35 Years)

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?