?>

c-pet


THAHDEES; CERTIFICATE COURSE IN ARABIC LANGUAGE (15 DAYS)

ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ Kulliya of Languages and Literature -ന് കീഴിൽ പൊതു വിദ്യാഭ്യാസ വിഭാഗം CPET (Centre for Public Education and Training)- ന്റെ സഹകരണത്തോടെ നടത്തുന്ന "തഹ്ദീസ്" അറബിക് സർട്ടിഫിക്കറ്റ് കോഴ്സിലെ ആദ്യ ബാച്ചിനുള്ള ക്ലാസുകൾ ഏപ്രിൽ 20 - ന് തുടങ്ങുന്നു.

കോഴ്സിന്റെ സവിശേഷതകൾ

അറബി ഭാഷയിലെ വ്യത്യസ്ത മേഖലകൾ ഉൾകൊള്ളിച്ചു കൊണ്ട് പ്രത്യേകം തയ്യാറാക്കിയ മോഡ്യൂളുകൾ അനുസൃതമായായിരിക്കും ഓരോ ക്ലാസുകളും നടക്കുക.

മോഡേൺ അറബി ഭാഷയിൽ (اللغة العربية المعاصرة)  ഉണ്ടായിട്ടുള്ള പ്രധാന മാറ്റങ്ങൾ പരിചയപ്പെടുന്നതോടൊപ്പം നൂറിൽ അധികം Modern & Classical  പ്രയോഗങ്ങളും ശൈലികളും അവയുടെ ഇംഗ്ലീഷ് വിവർത്തനവും ഓരോ ക്ലാസിലും  ഉദാഹരണസഹിതം വിശദീകരിക്കുന്നു.

അറബി ഭാഷയിലെ എഴുത്തിലും വായനയിലുമായി വന്നു ചേരുന്ന, പലപ്പോഴും ശ്രദ്ധിക്കാതെ പോവുന്ന തെറ്റുകൾ (الأخطاء الشائعة) മനസ്സിലാക്കി തരുന്നു.

അറബ് ലോകത്തെ ശ്രദ്ധേയമായ പത്രങ്ങളിലേയും മാഗസിനുകളിലേയും തിരഞ്ഞെടുത്ത ഭാഗങ്ങൾ ഉദ്ധരിച്ച് എന്നും  ചർച്ച ചെയ്യുന്നു.

ഖവാഇ'ദുൽ ഇമ് ലാഅ് ‌(قواعد الإملاء) പ്രത്യേക മോഡ്യൂൾ ആയി തന്നെ പഠിപ്പിക്കുന്നു.

അറബിക് ഡിപ്പാർട്മെന്റിൽ ഗവേഷണം നടത്തുന്ന ഭാഷാ പ്രവീണരായ റിസർച്ച് സ്കോളേഴ്സുമായി പേഴ്‌സ്ണലായി  സംവദിക്കാനും സംശയങ്ങൾ ചോദിക്കാനുമുള്ള അവസരം.

അറബിക് ന്യൂസുകളുടേയും പ്രോഗ്രാമുകളുടെയും  വീഡിയോസ് നിങ്ങളുമായി  ഷെയർ ചെയ്ത് അവ കൃത്യമായി ഗ്രഹിച്ച് മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്നു.

പ്രയോക്താക്കൾ

കോളേജുകളിലും ദർസുകളിലും പഠിക്കുന്ന അറബി ഭാഷയിൽ ശരാശരി കഴിവുള്ള, കൂടുതൽ പുരോഗതി ആഗ്രഹിക്കുന്ന 16 അല്ലെങ്കിൽ അതിന് മുകളിൽ പ്രായമുള്ള എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം.

കാലാവധി

15 ദിവസം നീണ്ട് നിൽക്കുന്ന കോഴ്സിന്റെ ആദ്യ ബാച്ച് ഏപ്രിൽ 20ന് ആരംഭിക്കുന്നു. (എല്ലാ ദിവസവും ഗൂഗിൾ മീറ്റ് വഴിയായിരിക്കും ക്ലാസുകൾ നടക്കുക).

അദ്ധ്യാപന രീതി

എല്ലാ ദിവസവും ഗൂഗിൾ മീറ്റ് വഴിയായിരിക്കും ക്ലാസുകൾ നടക്കുക. തുടർന്ന് വാട്സ്ആപ്പ് ഗ്രൂപ്പിൽ നൽകപ്പെടുന്ന ലളിതമായ ടാസ്കുകൾ കൂടി പൂർത്തിയാക്കുന്നവർക്ക് CPET അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്നു.

രജിസ്ട്രേഷൻ ഫീ

കോഴ്സ് ഫീ 350 രൂപ (ഫീ Google pay വഴിയാണ് അടക്കേണ്ടത്). Google pay: +91 8848662408 (fee അടച്ചാൽ അതിന്റെ receipt താഴെ കൊടുത്ത വാട്സ്ആപ്പ് നമ്പറിലേക്ക് share ചെയ്യുക).

For More Details:

+91 9895816410


Course Summary

Course Status: Upcoming
Course Type: Elective
Duration: 15 Days
Start Date: April 20
End Date: May 05
Exam Date: 
Category: Spoken Arabic
Level: For Adults (16 and above)

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?