?>

AL-IFTITAH '22; OPENING CEREMONEY FOR NEW STUDENTS 

ഹിദായ നഗര്‍ (ചെമ്മാട്): ദാറുൽഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ ഹുദവി, സഹ്റാവിയ്യ, ഹിഫ്ള് കോഴ്സുകളിലേക്കുള്ള നവാഗത വിദ്യാർത്ഥികളുടെ പ്രവേശനോത്സവം 'അൽ ഇഫ്തിതാഹ് - 22 ' നടന്നു. സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സംസ്ഥാനതല ഉദ്ഘാടനവും പഠനാരംഭവും നിർവഹിച്ചു. മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. വൈസ് ചാൻസ് ലർ ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി അധ്യക്ഷനായി.
തിരുവനന്തപുരം ജില്ലയിൽ പുതുതായി ആരംഭിക്കുന്ന പനവൂർ പുല്ലാമലയിലെ ഓഫ് കാമ്പസ്, ആലപ്പുഴ ജില്ലയിൽ മഅദിനുൽ ഉലൂം ഇസ്ലാമിക് അക്കാദമി അടക്കമുള്ള 27 സ്ഥാപനങ്ങളിലായി 1014 വിദ്യാർത്ഥികളും ഹിഫ്സ്‌ കോഴ്സിലേക്ക് 26 വിദ്യാർത്ഥികളും സഹ്‌റാവിയ്യ കോഴ്സിലേക്ക് 80 വിദ്യാർത്ഥിനികളുമാണ് പുതുതായി ദാറുൽ ഹുദാ സംവിധാനത്തിൻ്റെ ഭാഗമായിട്ടുള്ളത്. ചടങ്ങിൽ എട്ടു വർഷത്തെ ഔദ്യോഗിക കൃത്യ നിർവഹണത്തിന് താത്കാലിക വിരാമമിടുന്ന അക്കാഡമിക് രജിസ്ട്രാർ എം കെ എം ജാബിറലി ഹുദവിക്കുള്ള ഉപഹാരവും സമർപ്പിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?