?>

News Image
തിരൂരങ്ങാടി: മത രാഷ്ട്രീയ സാമൂഹിക രംഗത്തെ സ്വാതിക വ്യക്തിത്വമായിരുന്നു ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയില്‍ നടന്ന അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാറുല്‍ഹുദായുടെ ശില്‍പികളില്‍ പ്രധാനിയായ കുഞ്ഞാപ്പു ഹാജിയുടെ കൂടി ജീവിത സമര്‍പ്പണത്തിന്റെ ഫലമാണ് സുന്നി മഹല്ല് ഫെഡറേഷനെന്നും മഹല്ല് സംവിധാനം ജനകീയമാക്കുന്നതില്‍ അദ്ദേഹം വഹിച്ച് പങ്ക് നിസ്തുലമാണെന്നും തങ്ങള്‍ പറഞ്ഞു.
സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനമായിരുന്ന അദ്ദേഹത്തിന്റെ കൈ അയഞ്ഞ സഹായങ്ങളാണ് കേരളത്തിലെ ഒട്ടുമിക്ക സ്ഥാപനങ്ങളുടെയും സംരഭങ്ങളുടെയും വളര്‍ച്ചക്കു പിന്നിലെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
ചടങ്ങില്‍ എം.മരക്കാര്‍ മുസ്‌ലിയാര്‍ നിറമരുതൂര്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍ എന്നിവരുടെ അനുസ്മരണവും നടന്നു.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, സി.എച്ച് ത്വയ്യിബ് ഫൈസി, സൈദാലിക്കുട്ടി ഫൈസി കോറാട്, കെ.സി മുഹമ്മദ് ബാഖവി,  ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, എം.എ ചേളാരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?