തിരൂരങ്ങാടി: രാജ്യത്തിന്റെ 78-ാം സ്വാത്രന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെമ്മാട് ദാറുല്‍ഹുദാ ഇസ്്ലാമിക് യൂനിവേഴ്സിറ്റയില്‍ നടന്ന
സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ദേശീയ പതാക ഉയര്‍ത്തി.
ദാറുല്‍ഹുദാ സ്റ്റുഡന്‍സ് യൂണിയന്‍ ഡി.എസ് യുവും, യു.ജി അസോസിയേഷന്‍ അസാസും സംയുക്തമായി നടത്തിയ ഫ്രീഡം
അസംബ്ലിയില്‍ വിവിധ ഭാഷകളിലുള്ള പ്രഭാഷണങ്ങള്‍ നടത്തപ്പെട്ടു. ദാറുല്‍ഹുദാ സെക്കന്ററി വിദ്യാര്‍ഥി സ്‌കൗട്ട് വിഭാഗം നടത്തിയ
സ്വാത്രന്ത്ര്യ ദിന പരേഡ് ശ്രദ്ധേയമായി. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എല്ലാ വിധ
അടിച്ചമര്‍ത്തലുകളില്‍ നിന്നുമുള്ള മോചനമാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്നും നിയമ ഭേദഗതികളിലൂടെ വഖഫ് വസ്തുക്കള്‍ കയ്യടക്കാന്‍
ഭരണകൂടം ശ്രമിക്കുന്നത് ന്യൂനപക്ഷ വിഭാഗങ്ങളടക്കമുള്ളവര്‍ക്ക് നേരെയുള്ള സ്വാതന്ത്ര്യ നിഷേധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. രജിസ്ട്രാര്‍ റഫീഖ് ഹുദവി കരിമ്പനക്കല്‍,
മാനേജിംഗ് കമ്മിറ്റി അംഗം ഹംസ ഹാജി മൂന്നിയൂര്‍, പി.ജി ഡീന്‍ അബ്ദുശക്കൂര്‍ ഹുദവി ചെമ്മാട്, ഡിഗ്രി സെക്ഷന്‍ മേധാവി സി. യൂസുഫ്
ഫൈസി മേല്‍മുറി, സെക്കന്ററി വിഭാഗം പ്രിന്‍സിപ്പാള്‍ അബാസ് ഹുദവി കരുവാരക്കുണ്ട്, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ്
ബാഖവി, ഇ.കെ ഹസന്‍കുട്ടി ബാഖവി തുടങ്ങിയവര്‍ പങ്കെടുത്തു.