തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലാ മാനേജിങ് കമ്മിറ്റിയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി യു.ശാഫി ഹാജി ചെമ്മാടിനെ തെരഞ്ഞെടുത്തു. ദാറുല്‍ഹുദാ സ്ഥാപകരില്‍ പ്രധാനിയും ദീര്‍ഘകാലം ജന.സെക്രട്ടറിയുമായിരുന്ന ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയുടെ വിയോഗത്തെ തുടര്‍ന്നാണ്, നിലവില്‍ വര്‍ക്കിംഗ് സെക്രട്ടറിയായ യു.ശാഫി ഹാജിയെ പുതിയ ജന.സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സി.എച്ച് ത്വയ്യിബ് ഫൈസിയാണ് പുതിയ ജോ. സെക്രട്ടറി.