
Darul Huda Sibaq 2026: Herald Team Accorded a Warm Welcome
ദാറുൽ ഹുദാ സിബാഖ് 2026 ; ഹെറാൾഡ് ടീമിന് സ്വീകരണം നൽകി
ചെമ്മാട്: ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയുടെ ദേശീയ കലോത്സവമായ സിബാഖ് 2026-ന്റെ പ്രചാരണാർത്ഥം ദാറുൽ ഹുദാ സ്റ്റുഡന്റ്സ് യൂണിയൻ സംഘടിപ്പിക്കുന്ന 'സിബാഖ് ഹെറാൾഡ്' പ്രയാണത്തിന് ചെമ്മാട് ഉജ്ജ്വല സ്വീകരണം. ചെമ്മാട് ടൗണിൽ മുൻസിപ്പൽ കോംപ്ലക്സിന് മുന്നിൽ വെച്ച് അൽഹുദാ സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഹെറാൾഡ് ടീമിന് സ്വീകരണം നൽകിയത്. സ്വീകരണ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അബ്ദുറഹ്മാൻ കുട്ടി നിർവഹിച്ചു. യൂസഫ് ഫൈസി മേൽമുറി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇസ്ഹാഖ് ബാഖവി ചെമ്മാട് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് കടങ്ങോട് സിബാഖ് തീം അവതരിപ്പിച്ചു. ഷക്കൂർ ഹുദവി, യു ഇസ്സുദിൻ, സി പി ഇസ്മായിൽ, യു കെ മുസ്തഫ, ഇഖ്ബാൽ, മുഹ്‌സിൻ കരുവാരകുണ്ട്, സയ്യിദ് ഷാഹുൽ ഹമീദ് ഹുദവി, അബ്ദുസ്സലാം ബാഖവി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. മറ്റു വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.