
Darul Huda Sibaq Herald Flagged Off
ദാറുല്‍ഹുദാ സിബാഖ് ഹെറാള്‍ഡ് ഫ്ളാഗ് ഓഫ് ചെയ്തു
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി സിബാഖ് ദേശീയ കലോത്സവ പ്രചാരണത്തിന്റെ ഭാഗമായി ദാറുല്‍ഹുദാ സ്റ്റുഡന്റ്സ് യൂണിയന് (ഡി.എസ്.യു) സിബാഖ് ഹെറാള്‍ഡ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. പാണക്കാട് നിന്ന് ആരംഭിച്ച യാത്ര കര്‍ണാടകയിലെ ദാറുന്നൂര്‍ എജ്യുക്കേഷന്‍ കോംപ്ലക്സ് കാശിപട്ണ, നൂറുല്‍ ഹുദാ ഇസ്്ലാമിക് അക്കാദമി മാടന്നൂര്‍ വഴി കാസര്‍ഗോഡ് ജില്ലയിലെ തളങ്കര് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ പ്രവേശിക്കും. തുടര്‍ന്ന് കേരളത്തില്‍ വ്യത്യസ്ത ജില്ലകളിലായി ഇരുപതിലേറെ കേന്ദ്രങ്ങളില്‍ നിന്ന് സ്വീകരണം ഏറ്റുവാങ്ങി 31ന് തൃശൂര്‍ ജില്ലയിലെ ദാറുത്തഖ് വ ഇസ്ലാമിക് അക്കാദമിയില്‍ ഹെറാള്‍ഡ് അവസാനിക്കും.