?>

DARUL HUDA ISLAMIC UNIVERSITY THIRUVANANTHAPURAM CENTER INAUGURATED

തിരുവനന്തപുരം: ദാറുൽഹുദാ ഇസ് ലാമിക സർവകലാശാലയുടെ അഞ്ചാമത് കാമ്പസ് തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ പനവൂർ പുല്ലാമലയിൽ ചാൻസലർ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നാടിനു സമർപ്പിച്ചു.

ദാറുൽഹുദാ മാനേജിങ് കമ്മിറ്റി പ്രസിഡന്റും ചാൻസലറുമായിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നാമധേയത്തിലാണ് സെന്ററിലെ പ്രഥമ സൗധം.
വിദ്യാഭ്യാസ രംഗത്ത് പുതിയൊരു സംസ്കാരം സൃഷ്ടിച്ചെടുക്കാൻ ദാറുൽഹുദായുടെ പഠന സംവിധാനത്തിലൂടെ സാധിച്ചിട്ടുണ്ടെന്നും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ക്ഷേമത്തിനു വേണ്ടിയാണ് ദാറുൽഹുദാ പ്രവർത്തിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. വൈജ്ഞാനിക നവോത്ഥാനമാണ് സാമൂഹിക ഉന്നമനത്തിനും ശാക്തീകരണത്തിനും പരിഹാര മാർഗമെന്നും  തങ്ങൾ പറഞ്ഞു.

ദാറുൽഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സെന്ററിന്റെ പ്രഥമ ബാച്ചിലേക്ക് പ്രവേശനം ലഭിച്ച 80 വിദ്യാർത്ഥികൾക്കുള പഠനാരംഭവും അദ്ധേഹം നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തി.


ജനറൽ സെക്രട്ടറി യു മുഹമ്മദ്‌ ഷാഫി ഹാജി, ട്രഷറർ കെ എം സൈദലവി ഹാജി, ഡോ. യു വി കെ മുഹമ്മദ്‌, കെ പി എ മജീദ് MLA, ആബിദ് ഹുസൈൻ തങ്ങൾ MLA
തുടങ്ങിയവർ പങ്കെടുത്തു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?