തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി പിജി വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച ആര്‍ട്‌സ് ഫെസ്റ്റ് 'പേര്' സമാപിച്ചു.
ഒരാഴ്ചയോളം നീണ്ടുനിന്ന ഫെസ്റ്റില്‍ 5 കുല്ലിയകളിലായി നടന്ന മത്സരത്തില്‍ കുല്ലിയ ഓഫ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. കുല്ലിയ ഓഫ് ഉസൂലുദ്ദീന്‍ രണ്ടാം സ്ഥാനവും കുല്ലിയ ഓഫ് ഖുര്‍ആന്‍ ആന്‍ഡ് സുന്ന മൂന്നാം സ്ഥാനവും നേടി.
സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫി വിതരണവും തങ്ങള്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്്‌ലിം വ്യക്തിത്വങ്ങളില്‍ ഇടം നേടിയ ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ നല്‍കുന്ന അനുമോദന ഉപഹാരം തങ്ങള്‍ കൈമാറി.
'പേര്' കലാ മാമാങ്കത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി കലാപ്രതിഭ പട്ടം അബ്ദുല്ല പറമ്പായി കരസ്ഥമാക്കി. പി.ജി ഡീന്‍ അബ്ദുല്‍ ശകൂര്‍ ഹുദവി അധ്യക്ഷനായി. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി.
യു.ജി ആര്‍ട്‌സ് ഫെസ്റ്റ് 'റയാലിയ'23 സമാപിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. ഡിഗ്രി പ്രിന്‍സിപ്പാള്‍ സി. യൂസുഫ് ഫൈസി മേല്‍മുറി അധ്യക്ഷനായി. ജന. സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട്, മണമ്മല്‍ ഹംസ ഹാജി, ഡോ. റഫീഖലി ഹുദവി, ഹസ്സന്‍ കുട്ടി ബാഖവി കിഴിശ്ശേരി, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി, ജഅഫര്‍ ഹുദവി, അബ്ബാസ് ഹുദവി കരുവാരക്കുണ്ട്, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഇബ്‌റാഹിം ഫൈസി, ഷരീഫ് ഹുദവി, നാസര്‍ ഹുദവി എന്നിവര്‍ പങ്കെടുത്തു.