?>

DHIU TEAM WILL PARTICIPATE IN THE INTERNATIONAL ARABIC DEBATE 

ഹിദായ നഗര്‍ (തിരൂരങ്ങാടി): ഖത്തര്‍ ഫൗണ്ടേഷനു കീഴിലുള്ള ഖത്തര്‍ ഡിബേറ്റ് സെന്റര്‍ സംഘടിപ്പിക്കുന്ന ആറാമത് രാജ്യാന്തര സര്‍വകലാശാലാ തല അറബിക് ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ നിന്നു ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലാ ടീമും മാറ്റുരക്കും.
ജൂലൈ 16 മുതല്‍ 23 വരെ തുര്‍ക്കിയിലെ ഇസ്തംബൂളിലുള്ള ഇബ്‌നുഖല്‍ദൂന്‍ സര്‍വകലാശാലയില്‍ വെച്ചാണ് ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.
വാഴ്‌സിറ്റിയിലെ പിജി വിഭാഗം ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ ഹബീബുര്‍റഹ്മാന്‍ കൊടക്കാട്, അഫ്‌സല്‍ എന്‍. മേല്‍മുറി, ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി റഈസ് കാട്ടാമ്പള്ളി, മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥി മുഹമ്മദ്  സംനൂന്‍ എന്നിവരാണ് ദാറുല്‍ഹുദാ ടീമിനെ പ്രതിനിധീകരിക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലധികം മത്സരാര്‍ത്ഥികള്‍ ഇത്തവണ അറബിക് ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കും.
അഞ്ച് യോഗ്യതാ മത്സരങ്ങളും ശേഷം ക്വാര്‍ട്ടര്‍, സെമീഫൈനല്‍, പ്രീഫൈനല്‍, ഫൈനല്‍ എന്നീ റൗണ്ടുകളിലൂടെയായിരിക്കും ചാമ്പ്യന്മാരെ തെരഞ്ഞെടുക്കുക.
ടീം അംഗങ്ങള്‍ക്ക് വാഴ്‌സിറ്റി ഗ്രാന്‍ഡ് മസ്ജിദില്‍ സംഘടിപ്പിച്ച യാത്രയയപ്പ് രജിസ്ട്രാര്‍ ഡോ. റഫീഖ് ഹുദവി കരിമ്പനക്കല്‍ ഉദ്ഘാടനം ചെയ്തു. പിജി ഡീന്‍ അബ്ദുശ്ശക്കൂര്‍ ഹുദവി ചെമ്മാട്, ഡിഗ്രി പ്രിന്‍സിപ്പാള്‍  സി.യൂസുഫ് ഫൈസി മേല്‍മുറി എന്നിവര്‍ സംസാരിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?