?>

Syed Mohammed Koya Thangal Jamalullail Emphasizes Timely Engagement with Religious Texts

മതഗ്രന്ഥങ്ങളെ കാലോചിതമായി വായിക്കാന്‍ സന്നദ്ധമാകണം: സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍
തിരൂരങ്ങാടി: പൂര്‍വികരായ പണ്ഡിതന്മാര്‍ രചിച്ച കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളെ കാലോചിതമായി വായിക്കാനും പ്രസരണം നടത്താനും സാധ്യമാകണമെന്ന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍. ദാറുല്‍ഹുദാ ഇസ് ലാമിക് യൂനിവേഴ്‌സിറ്റി കുല്ലിയ്യ ഓഫ് ശരീഅഃയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഫഖാബഖാ 2025 ഫിഖ്ഹ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലങ്ങളില്‍ വിരചിതമായ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ നിരവധിയാണെങ്കിലും അതിനെ യോജ്യമായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ പുതിയ കാലത്ത് സാധിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ദാറുല്‍ഹുദാ ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി അധ്യക്ഷനായി. അമീര്‍ ഹുസൈന്‍ ഹുദവി ആമുഖ ഭാഷണം നിര്‍വഹിച്ചു. ഇബ്രാഹീം ഫൈസി കരുവാരക്കുണ്ട് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി മുഖ്യപ്രഭാഷണം നടത്തി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുശ്ശക്കൂര്‍ ഹുദവി, ഉനൈസ് ഹുദവി സംബന്ധിച്ചു. സിനാന്‍ എ.കെ സ്വാഗതവും അഫ്‌സല്‍ വേങ്ങര നന്ദിയും പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിലായി ദാറുല്‍ഹുദാ കാമ്പസില്‍ നടക്കുന്ന ഫിഖ്ഹ് ഫെസ്റ്റിവലില്‍ ഇരുപത്തിയഞ്ച് പരിപാടികളിലായി നൂറ്റി അമ്പതോളം മത്സരാര്‍ഥികളാണ് അണിനിരക്കുന്നത്.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?