?>

‘Haddasani’ All-Kerala Hadith Competition Concludes

‘Haddasani’ All-Kerala Hadith Competition Concludes

ചെമ്മാട്: ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഡിപ്പാർട്മെന്റ് ഓഫ് ഹദീസ് ആൻഡ് റിലേറ്റഡ് സയൻസസ് സംഘടിപ്പിച്ച ഹദ്ദസനി അഖില കേരള ഹദീസ് മത്സരം സമാപിച്ചു. ബുധനാഴ്ച്ച വാഴ്സിറ്റി ക്യാംപസിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ശംസുൽ ഹുദാ ഇസ്‌ലാമിക് അക്കാദമി വിദ്യാർഥി അഫ്‌ലഹ് ജേതാവായി. സംസ്ഥാനത്ത് മൂന്ന് കേന്ദ്രങ്ങളായി നടന്ന പ്രാഥമിക മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്. കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് അക്കാദമി വിദ്യാർത്ഥി സ്വാലിഹ് രണ്ടാം സ്ഥാനവും ഒടമല ശൈഖ് ഫരീദുൽ ഔലിയ അറബിക് കോളേജ് വിദ്യാർത്ഥി സഹ്ൽ പി. മൂന്നാം സ്ഥാനവും നേടി. യഥാക്രമം 7000, 5000, 3000 രൂപയുടെ ക്യാഷ് അവാർഡ് ആണ് ജേതാക്കൾ ലഭിച്ചത്. സമ്മാനത്തുകയും പ്രശസ്തി പത്രവും ദാറുൽഹുദാ നേതൃ സ്മൃതി പ്രാർഥനാ സമ്മേളനത്തിൽ വെച്ച് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ കൈമാറി. *Photo caption*: ഹദ്ദസനി അഖില കേരള ഹദീസ് മത്സര ജേതാവ് മുഫ്‌ലിഹിന് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ അവാർഡ് കൈമാറുന്നു .

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?