?>

HADIA REED ISLAMIC SCHOOL OPENS IN DUBAI

ദുബൈ: ദാറുല്‍ഹുദാ ഇസ്‍ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സി (സി.എസ്.ഇ)നു കീഴില്‍ ദുബൈയില്‍ റീഡ് ഇംഗ്ലീഷ് മീഡിയം ഇസ്‍ലാമിക് സ്‌കൂളിന് തുടക്കമായി. 

ദുബൈയിലെ അല്‍ ഖുസൈസ് റുവാഖ് ഔഷ ഹാളില്‍ നടന്ന സംഗമത്തില്‍  ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സ്‍ലാമിക മൂല്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും കൈമാറ്റത്തിനും പ്രചരണത്തിനും പുതിയ സാധ്യതകള്‍ കണ്ടെത്തേണ്ടതും അതിര്‍വരമ്പുകളില്ലാതെ പ്രവര്‍ത്തിക്കേണ്ടതും പണ്ഡിത ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകം വികാസം പ്രാപിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് ഇടപെടലുകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയില്‍ താമസമാക്കിയ കേരളേതര സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ലാമിക മതപഠനത്തിനായി വിഭാവനം ചെയ്ത ഹാദിയയുടെ പ്രഥമ സംരംഭമാണ് റീഡ് ഇസ്ലാമിക് ഇംഗ്ലീഷ് സ്‌കൂള്‍. ദുബൈയിലെ റുവാഖ് ഔഷ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക.

ഉദ്ഘാടന സംഗമത്തില്‍ റുവാഖ് ഔഷ കള്‍ച്ചറല്‍ സെന്റര്‍ മേധാവി ഡോ. മൗസാ ഉബൈദ് ഗുബാഷ്, അബൂദബി റപ്റ്റന്‍ സ്‌കൂള്‍ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി സിംസാറുല്‍ ഹഖ് ഹുദവി, ബിഹാര്‍ ഖുര്‍തുബ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബഷീര്‍ കെപി, ബ്യാരി ഓര്‍ഗനസേഷന്‍ പ്രസിഡണ്ട് ഹിദായത്തുല്ലാഹ്, റിവാഖ് ഔശ അഡ്മിനിസ്‌ട്രേറ്റര്‍ അജ്മല്‍, ദുബൈ സുന്നി ജന.സെക്രട്ടറി ശൗക്കത്തലി ഹുദവി, അശ്കറലി ഹുദവി രണ്ടത്താണി, അലവികുട്ടി ഹുദവി മുണ്ടംപറമ്പ്, റഹാന ഷാ എന്നിവര്‍ സംബന്ധിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?