?>

International School Debating Championship: Darulhuda Team Champions

International School Debating Championship: Darulhuda Team Champions

ദോഹ(ഖത്തര്‍): ഖത്തര്‍ ഡിബേറ്റ്‌സിനു കീഴില്‍ നടന്ന ഏഴാമത് അന്താരാഷ്ട്ര സ്‌കൂള്‍സ് ഡിബേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുല്‍ഹുദാ സെകന്‍ഡറി- സീനിയര്‍ സെകന്‍ഡറി ഇന്‍സ്റ്റിറ്റ്യൂട്ട് ടീം ചാംപ്യന്മാരായി. മലേഷ്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സുല്‍ത്വാന്‍ സൈനുല്‍ ആബിദീന്‍ സ്‌കൂളിനെയാണ് ദാറുല്‍ഹുദാ ടീം പരാജയപ്പെടുത്തിയത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അറബേതര രാജ്യങ്ങളുടെ കാറ്റഗറിയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവന്‍ മത്സരങ്ങളും വിജയിച്ചാണ് ദാറുല്‍ഹുദാ ചാംപ്യന്‍സ് പട്ടം കരസ്ഥമാക്കിയത്. . ബ്രൂണെ, മലേഷ്യ, കാനഡ എന്നിവരാണ് അറബേതര കാറ്റഗറിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ എതിരാളികളായി ഉണ്ടായിരുന്നത്. അബ്ദുല്‍ ഹയ്യ് മുടിക്കോട്, മുഹമ്മദ് റബീഹ് പാവണ്ണ, മുഹമ്മദ് ഹാഷിം പൊന്നാനി, മുബശ്ശിര്‍ മുണ്ടമ്പ്ര, ദാറുല്‍ഹുദാ മുനാളറ ക്ലബ് ചെയര്‍മാനും ടീം കോച്ചുമായ അഫ്‌ലഹ് എന്നിവരാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്. ഓണ്‍ലൈനായി നടന്ന പ്രാഥമിക ഘട്ട മത്സരങ്ങളില്‍ പങ്കെടുത്ത ഇരുപതിലധികം ടീമുകളില്‍ നിന്നാണ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കായി ദാറുല്‍ഹുദാ അടക്കമുള്ള നാല് ടീമുകള്‍ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു മാസം മുമ്പ് ഒമാനില്‍ നടന്ന ഏഷ്യന്‍ അറബിക് ഡിബേറ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുല്‍ഹുദാ ടീം ജേതാക്കളായിരുന്നു. ഖത്തര്‍ ഫൗണ്ടേഷനു കീഴില്‍ നടക്കുന്ന ഡിബേറ്റ് ചാംപ്യന്‍ഷിപ്പുകള്‍, അക്കാദമിക സെമിനാറുകള്‍ എന്നിവയില്‍ സജീവ സാന്നിധ്യമാണ് ദാറുല്‍ഹുദാ. അറബിക് ഡിബേറ്റിനു ഇന്ത്യന്‍ കാമ്പസുകളില്‍ പ്രചാരം നല്‍കുന്നതിലും ദാറുല്‍ഹുദാ ക്രിയാത്മകമായ പങ്കുവഹിച്ചിട്ടുണ്ട്. വാഴ്‌സിറ്റിയിലെ അറബിക് മുനാളറ ക്ലബിനു കീഴിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി വരുന്നത്.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?