ഹിദായ നഗര്‍: കേരളീയ മുസ്‌ലിംകള്‍ക്ക് ഉന്നതമായ മതബോധം, വിദ്യാഭ്യാസ പുരോഗതി, രാഷ്ട്രീയ അസ്ഥിത്വം, മെച്ചപ്പെട്ട ജീവിതാവസ്ഥ എന്നിവ നേടിക്കൊടുക്കുന്നതില്‍ മഹല്ല് സംവിധാനം നിര്‍വഹിച്ച പങ്ക് നിസ്തുല്യമാണെന്നും അത് രാജ്യവ്യാപകമാക്കേണ്ടത് അനിവാര്യമാണെന്നും പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ദേശീയ ബിരുദധാരികളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിതറിക്കിടക്കുന്ന സമൂഹത്തെ ഒരു കുടക്കീഴില്‍ ഒരുമിച്ചിരുത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും കൃത്യമായ മതബോധവും മികവാര്‍ന്ന ജീവിതാവസ്ഥയും അവര്‍ക്ക് ലഭ്യമാക്കാന്‍ കേരളത്തിലേതിനു സമാനായ പ്രവര്‍ത്തനങ്ങളും പദ്ധതികളും മഹല്ല് ഫെഡറേഷന്‍ വഴി കേരളേതര സംസ്ഥാനങ്ങളില്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും എസ്.എം.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ അദ്ദേഹം പറഞ്ഞു.