?>

MAHDIYYA SHE FEST GRAND FINALE; ZONE C WINNERS

തിരൂരങ്ങാടി (ഹിദായ നഗര്‍): ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല പൊതുവിദ്യാഭ്യാസ വിഭാഗം സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് (സിപെറ്റ്)ന് കീഴില്‍ നടത്തപ്പെടുന്ന മഹ്ദിയ്യ വിദ്യാര്‍ഥിനികളുടെ മൂന്നാമത് 'ഷീ ഫെസ്റ്റ്' കലാ മത്സരങ്ങള്‍ സമാപിച്ചു.
അഞ്ച് സോണുകളിലായി നടന്ന മത്സരങ്ങളില്‍ നിന്ന് വിജയികളായവരാണ് ഫാത്തിമ സഹ്‌റാ വനിതാ കോളേജില്‍ നടന്ന ഗ്രാന്റ് ഫിനാലെയില്‍ മത്സരിച്ചത്. അറുപത്തി ഒന്ന് സ്റ്റഡി സെന്ററുകളില്‍ നിന്നായി രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ സോണ്‍- സി ജേതാക്കളായി. സോണ്‍-എ, സോണ്‍- ഇ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സ്ഥാപനങ്ങളില്‍ 164 പോയിന്റുകളുമായി പറപ്പൂര്‍ ഷീറാസ് റെസിഡന്‍ഷ്യല്‍ ക്യാംപസ് ഒന്നാമതെത്തി, 128 പോയിന്റുമായി കോട്ടോപ്പാടം എം.ഐ.സി വിമണ്‍സ് അക്കാദമി രണ്ടും 102 പോയിന്റുമായി അല്‍ ഫാറാബി ഗേള്‍സ് അക്കാദമി വളപട്ടണം മൂന്നും സ്ഥാനങ്ങള്‍ നേടി.

കോട്ടക്കല്‍ ഷീറാസ് റെസിഡന്‍ഷ്യല്‍ ക്യാംപസ് വിദ്യാര്‍ഥിനി ഫാത്തിമ ഷാമില ആലിയ വിഭാഗത്തിലും ബീവി ഖദീജ വിമന്‍സ് കോളേജ് ഉളിയത്തടുക്ക വിദ്യാര്‍ഥിനി നഫീസത്ത് മിസ് രിയ ഥാനവിയ്യ വിഭാഗത്തിലും കലാപ്രതിഭ പട്ടം ചൂടി.

സമാപന സംഗമം സയ്യിദത് ഷബാന ബീവി പാണക്കാട് ഉദ്ഘാടനം ചെയ്തു. മഹ്ദിയ്യ പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് സയ്യിദത് സല്‍മ മിന്‍ഹ അധ്യക്ഷയായി. സയ്യിദത് ഹനിയ്യ ബീവി പാണക്കാട്, ശമീമ ബീവി പാണക്കാട് തുടങ്ങിയവര്‍ ആശംസഭാഷണം നടത്തി. സഹ്ല ഷിറിന്‍ സഹ്‌റാവിയ്യ സ്വാഗതം പറഞ്ഞു. ഫാത്തിമ നജ നന്ദി പ്രകാശിപ്പിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?