?>

SCHOLARLY INTERVENTION IS CRUCIAL FOR THE PROGRESS OF THE NATION AND THE COMMUNITY: ALIKUTTY MUSLIAR

തിരൂരങ്ങാടി: രാഷ്ട്ര പുരോഗതിക്കും സാമുദായിക വളര്‍ച്ചക്കും പണ്ഡിത ഇടപെടല്‍ നിര്‍ണായകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.
ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സെനറ്റ് യോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് വിദ്യാഭ്യാസ ശാക്തീകരണം സാധ്യമാക്കുന്നതിലൂടെ മാത്രമേ സമുദായത്തിന്റെ സമഗ്ര പുരോഗതി സാധ്യമാവുകയൊള്ളൂ എന്നും ദാറുല്‍ഹുദാ ദേശവ്യാപകമായി ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസ ജാഗരണ പദ്ധതികള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
പുന:സംഘടിപ്പിച്ച അക്കാദമിക് കൗണ്‍സില്‍, പുതുതായി രൂപീകരിച്ച സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവക്ക് സെനറ്റ് അംഗീകാരം നല്‍കി. വാഴ്‌സിറ്റിയുടെ പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിംഗി (സിപെറ്റ്)നു കീഴില്‍ വിപുലമായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്താനും തീരുമാനിച്ചു. ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് കീഴില്‍ ഡിപ്ലോമ കോഴ്‌സുകള്‍ നടത്താന്‍ ധാരണയായി.
സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണത്തിനു കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനും സഹ്‌റാവിയ്യ കോഴ്‌സിനു വിവിധ ജില്ലകളില്‍ അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍ അനുവദിക്കാനും തീരുമാനിച്ചു.
ഉമര്‍ ഫൈസി മുക്കം, ജന. സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
സി. എച്ച് ത്വയ്യിബ് ഫൈസി, അഡ്വ. കെ.കെ സൈതലവി, ഡോ. മുസ്ഥഫ കാസര്‍ഗോഡ്, പ്രൊഫ. അബ്ദുല്‍ അസീസ് കുറ്റിപ്പാല, ഡോ. ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഡോ. കെ.ടി ജാബിര്‍ ഹുദവി, ഡോ. ഫൈസല്‍ ഹുദവി മാരിയാട്, ഡോ. പി.കെ.എം ജലീല്‍ ഹുദവി, ടി. അബൂബക്കര്‍ ഹുദവി, മൂസ ഹാജി കാടാമ്പുഴ, മുഹമ്മദ് കുട്ടി എടക്കുളം, ഹനീഫ മൂന്നിയൂര്‍, കെ.പി അബൂബക്കര്‍ ഹാജി കണ്ണാടിപ്പറമ്പ്, പി.വി മുഹമ്മദ് മൗലവി മാണൂര്‍, കുഞ്ഞിപ്പോക്കര്‍ കുട്ടി കെ.വി.പി, മീറാന്‍ ദാരിമി, ഷമീര്‍ ഹുദവി, ഹംസ ഹാജി മൂന്നിയൂര്‍, എം.പി സിദ്ദീഖ് ഹാജി, അബ്ദുല്ല ഹാജി, പി.എം ഹംസ ഹാജി, എന്‍.കെ ഇബ്രാഹീം ഹാജി, എം.കെ ജാബിറലി ഹുദവി, പി.കെ അബ്ദു നാസര്‍ ഹുദവി, അഡ്വ. ത്വയ്യിബ് ഹുദവി, ഡോ. സുഹൈല്‍ ഹുദവി, ഡോ. റഫീഖലി ഹുദവി, കെ.സി മുഹമ്മദ് ബാഖവി, സിറാജുദ്ദീന്‍ ഹുദവി, അബ്ദുശക്കൂര്‍ ഹുദവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?