?>

SIBAQ NATIONAL ARTS FEST 2K22; COMES TO AN END

ഹിദായ നഗര്‍ (തിരൂരങ്ങാടി): കലാരവങ്ങളുടെ സര്‍ഗവിസ്മയം തീര്‍ത്ത ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശലയുടെ ആറാമത് സിബാഖ് ദേശീയ കലോത്സവത്തിന് ഉജജ്വല സമാപ്തി. 22 സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് അഞ്ച് പകലിരവുകള്‍ വാഴ്‌സിറ്റി കാമ്പസില്‍ കലയുടെ ആവേശക്കടല്‍ തീര്‍ത്തത്.

പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ സിബാഖ് കലോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അശ്ലീല സങ്കലനങ്ങള്‍ കലാരംഗങ്ങളില്‍  ആധിപത്യമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പുതിയകാലത്ത് ധര്‍മവും സംസ്‌കാരവും പകര്‍ന്നുനല്‍കുന്ന സാഹിത്യവേദികള്‍ സജ്ജമാക്കണമെന്നും സിബാഖ് അതിനു നിമിത്തമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
ലക്ഷദ്വീപിലേത് അടക്കം 28 സ്ഥാപനങ്ങള്‍ തമ്മില്‍ മാറ്റുരച്ച സിബാഖ് ജനറല്‍ വിഭാഗത്തിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ ദാറുല്‍ഹുദാ കാമ്പസ് 825 പോയന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. 512 പോയന്റ് നേടി തളങ്കര മാലിക് ദീനാര്‍ അക്കാദമി രണ്ടും 502 പോയന്റ് നേടി പറപ്പൂര്‍ സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജ് മൂന്നും സ്ഥാനങ്ങള്‍ നേടി.
വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (നിക്‌സ്) വിഭാഗത്തിലും 841 പോയന്റ്‌നേടി ദാറുല്‍ഹുദാ നിക്‌സ് കാമ്പസ് ഓവറോള്‍ ചാമ്പ്യന്മാരായി. 620 പോയന്റ് നേടി ദാറുല്‍ഹുദാ വെസ്റ്റ് ബംഗാള്‍ ഓഫ് കാമ്പസ് രണ്ടാം സ്ഥാനവും 577 പോയന്റ് നേടി കര്‍ണാടകയിലെ നൂറുല്‍ഹുദാ ഇസ്‌ലാമിക് അക്കാദമി മൂന്നാം സ്ഥാനവും നേടി.
ജേതാക്കളെ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി പ്രഖ്യാപിച്ചു. ബശീറലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

മത്സരിച്ച ആറില്‍ അഞ്ച് വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയത് ദാറുല്‍ഹുദാ കാമ്പസാണ്. 
ബിദായ വിഭാഗത്തില്‍ മാലിക് ദീനാര്‍ തളങ്കര രണ്ടും ദാറുല്‍ഉലൂം തൂത മൂന്നും സ്ഥാനങ്ങള്‍ നേടി. ഊലാ വിഭാഗത്തില്‍ മാലിക് ദീനാര്‍ തളങ്കര രണ്ടും ശൈഖ് ഫരീദ് ഔലിയ കോളേജ് മൂന്നും സ്ഥാനങ്ങള്‍ നേടി. ഥാനിയ വിഭാഗത്തില്‍ സബീലുല്‍ ഹിദായ പറപ്പൂര്‍ രണ്ടും ഇസ്ലാഹുല്‍ ഉലൂം താനൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. ഥാനവിയ്യ വിഭാഗത്തില്‍ മാലിക് ദീനാര്‍ രണ്ടും ഇസ്‌ലാഹുല്‍ ഉലൂം മൂന്നും സ്ഥാനങ്ങള്‍ നേടി. ആലിയ വിഭാഗത്തില്‍ ഇസ്ലാഹുല്‍ ഉലൂം താനൂര്‍ രണ്ടും ദാറുല്‍ഉലൂം തൂത മൂന്നും സ്ഥാനങ്ങള്‍ നേടി.
കുല്ലിയ വിഭാഗത്തില്‍ ദാറുല്‍ഹസനാത്ത് ഒന്നും ദാറുല്‍ഹുദാ കാമ്പസ് രണ്ടും സബീലുല്‍ഹിദായ പറപ്പൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിക്‌സ് ബിദായ വിഭാഗത്തില്‍ ദാറുല്‍ഹുദാ കാമ്പസ് ഒന്നും ദാറുല്‍ഹുദാ ആസാം കാമ്പസ് രണ്ടും ഖുവ്വത്തുല്‍ ഇസ്ലാം മുംബൈ മൂന്നും സ്ഥാനങ്ങല്‍ നേടി.
ഊലാ വിഭാഗത്തില്‍ ദാറുല്‍ഹുദാ കാമ്പസ്, ദാറുല്‍ഹുദാ ബംഗാള്‍, നൂറുല്‍ ഹിദായ മാടന്നൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഥാനിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ കാമ്പസ് ഒന്നും നൂറുല്‍ഹിദായ മാടന്നൂര്‍ രണ്ടും ദാറുല്‍ഹുദാ ബംഗാല്‍ കാമ്പസ് മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഥാനവിയ്യ വിഭാഗത്തില്‍ ദാറുല്‍ഹുദാ കാമ്പസ്, നൂറുല്‍ ഹിദായ മാടന്നൂര്‍, ദാറുന്നൂര്‍ കാശിപട്ണ എന്നിവര്‍ യഥാക്രമം മൂന്നും സ്ഥാനങ്ങള്‍ നേടി.
ആലിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ കാമ്പസ് ഒന്നും ദാറുല്‍ഹുദാ ബംഗാള്‍ കാമ്പസ് രണ്ടും ദാറുല്‍ഹുദാ കാമ്പസ് ആസാം മൂന്നും സ്ഥാനങ്ങള്‍ നേടി. 
കുല്ലിയ വിഭാഗത്തില്‍ ദാറുല്‍ഹുദാ ബംഗാള്‍ കാമ്പസ് ഒന്നും ദാറുല്‍ഹുദാ കാമ്പസ് രണ്ടും നൂറുല്‍ഹിദായ മാടന്നൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.
പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ,  എം.പി, നജീബ് കാന്തപുരം എം.എല്‍.എ, താപ്പി അബ്ദുല്ലക്കുട്ടി ഹാജി സംബന്ധിച്ചു.
ഉച്ചക്ക് 12. 30 ന് പി.വി അബ്ദുല്‍വഹാബ് എം.പി സിബാഖ് മത്സരാര്‍ത്ഥികളുമായി സംവദിച്ചു.
രാവിലെ എട്ട് മണി മുതല്‍ ദാറുല്‍ഹുദാ ശില്‍പികളുടെയും നേതാക്കളുടെയും മഖ്ബഖറകളിലൂടെയുള്ള സ്മൃതിപഥ പ്രയാണം നടന്നു. രാവിലെ 8.15 ന് പാണക്കാട് മഖാമില്‍ നടന്ന സിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേത്വത്വം നല്‍കി.  
കോട്ടക്കല്‍ പുലിക്കോട്, പുതുപ്പറമ്പ്, ചേറൂര്‍ എന്നിവിടങ്ങളിലെ സിയാറത്തിന് ശേഷം മമ്പുറം മഖാമില്‍ സമാപിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?