?>

TAMHEED: MAHDIYYA TEACHER TRAINING PROGRAM CONCLUDED

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പൊതുവിദ്യാഭ്യാസ വിഭാഗമായ സിപെറ്റിന് കീഴില്‍ ഹയര്‍സെക്കന്‍ഡറി, ഡിഗ്രി തലത്തില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥിനികള്‍ക്കായി നടത്തപ്പെടുന്ന മഹ്ദിയ്യ കോഴിസിലെ അധ്യാപകര്‍ക്കായി നടത്തപ്പെട്ട ടീച്ചര്‍ ട്രെയിനിങ് പ്രോഗ്രാം 'തംഹീദ്' സമാപിച്ചു.  

മുക്കം സലാമ വിമിന്‍സ് അക്കാദമി, കാഞ്ഞങ്ങാട് നിസ് വ വിമിന്‍സ് അക്കാദമി, കോട്ടോപ്പാടം എം.ഐ.സി വിമന്‍സ് അക്കാദമി, കോട്ടക്കല്‍ ശീറാസ് റസിഡന്‍ഷ്യല്‍ ക്യാമ്പസ്, വേങ്ങര അല്‍ വര്‍ദ വിമിന്‍സ് കോളേജ് എന്നീ സ്ഥാപനങ്ങളില്‍ വെച്ച് അഞ്ച് സോണുകളിലായാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കപ്പെട്ടത്.

ഫൈസല്‍ ഹുദവി പരതക്കാട്, അബ്ദുല്‍ ഹക്കീം വാഫി, സിദ്ദീഖുല്‍ അക്ബര്‍ വാഫി, ഹാരിസ് ഹുദവി മടപ്പള്ളി എന്നിവര്‍ വ്യത്യസ്ത സെഷനുകളിലായി നടന്ന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

ആഗസ്ത് 30 ബുധനാഴ്ച നടന്ന സമാപന സെഷന്‍ സിപെറ്റ് ഡയറക്ടര്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  വിവിധ സോണുകളില്‍ കോര്‍ഡിനേറ്റര്‍മാരായ ഹാഷിം ഹുദവി കൂരിയാട്, ബാകിര്‍ ഹുദവി തറയിട്ടാല്‍, നജീബ് ഹുദവി അരൂര്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?