?>

WE MUST UNITE FOR AN INTEGRATED INDIA: DR. SHASHI THAROOR MP

തിരൂരങ്ങാടി : രാജ്യത്തെ ഭരണകൂടം സൃഷ്ടിക്കുന്നത് വലിയൊരു വെല്ലുവിളിയാണെന്നും അതിനെ ഐക്യത്തോടെ ചേര്‍ന്നുനിന്ന് തോല്‍പിക്കണമെന്നും ഡോ.ശശി തരൂര്‍ എം.പി പറഞ്ഞു. ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല യു.ജി വിദ്യാര്‍ഥി യൂണിയന്‍ അല്‍ഹുദാ സ്റ്റുഡന്റ്‌സ്  അസോസിയേഷന്റെ മുപ്പതാം വാര്‍ഷികത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രം സര്‍വമതസ്ഥരെയും ഉള്‍കൊള്ളന്നുതാണെന്നും ഭയം വിതക്കുന്ന നിലപാടുകള്‍ക്കെതിരെ ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം പ്രചരിച്ചത് വാള് കൊണ്ടാണെന്ന വടക്കേ ഇന്ത്യയിലെ ആശയം തീര്‍ത്തും നിരര്‍ത്ഥകമാണെന്നും അറേബ്യന്‍ ഉപദ്വീപുകളില്‍ നിന്നു കച്ചവടാര്‍ഥം കേരളത്തിലെത്തിയ അറബികളിലൂടെ സൗഹൃദ സന്ദേശമായിട്ടാണ് ഇസ്ലാം പരന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 38 വര്‍ഷക്കാലം ആഗോള തലത്തില്‍ ദാറുല്‍ഹുദാ ചെയ്യുന്ന നാനോന്മുഖ പ്രവര്‍ത്തനങ്ങളും പദ്ധതികളും പ്രശംസനീയമാണെന്ന് കൂടി അദ്ദേഹം വ്യക്തമാക്കി. ആധുനിക ഇന്ത്യന്‍ രാഷ്ട്രീയവും വിദ്യാര്‍ഥി ഭാവിയും അടിസ്ഥാനമാക്കി വിദ്യാര്‍ഥികളുമായി ശശി തരൂര്‍ എം.പി സംവദിക്കുകയും ചെയ്തു.

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ജന: സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, കെ.എം സൈദലവി ഹാജി പുലിക്കോട്, തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി, അലിഗഡ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. ഫൈസല്‍ ഹുദവി മാരിയാട്, ദാറുല്‍ഹുദാ അക്കാദമിക് രജിസ്ട്രാര്‍ ഡോ. റഫീഖ് ഹുദവി കരിമ്പനക്കല്‍,  സി.യൂസുഫ് ഫൈസി മേല്‍മുറി, ജഅഫര്‍ ഹുദവി ഇന്ത്യനൂര്‍,  സയ്യിദ് പി.എസ്.എച്ച് തങ്ങള്‍, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, ശംസുദ്ദീന്‍ ഹാജി വെളിമുക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?