?>

WOMEN'S EDUCATION IS ESSENTIAL FOR SOCIETY: PANAKKAD SYED SADIQALI SHIHAB THANGAL

ഹിദായ നഗര്‍ (ചെമ്മാട്): ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാഥിമ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളേജ് കാമ്പസിലെ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ സ്മാരക ഡിഗ്രി ബ്ലോക്ക് ഉദ്ഘാടനം ചാന്‍സലര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സ്ത്രീ വിദ്യാഭ്യാസം സമൂഹത്തിന്റെ പുരോഗതിക്കും നന്മക്കും അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടനപ്രഭാഷണത്തില്‍ പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ZAHRA യുടെ ലോഗോ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രിന്‍സിപ്പാള്‍ റഫീഖ് ഹുദവിക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു. യു. ശാഫി ഹാജി സദസ്സിന് സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍  റഫീഖ് ഹുദവി നന്ദി പറഞ്ഞു. സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, സൈതലവി ഹാജി കോട്ടക്കല്‍, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ, മാനേജിംഗ് കമ്മിറ്റി, ജനറല്‍ ബോഡി അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Hello!

Click the above icon to chat in whatsapp or send us an email to info@dhiu.in

Hello! What can I do for you?
×
How can I help you?