തിരൂരങ്ങാടി: ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിക്ക് കീഴിലെ ചെമ്മാട് ഫാത്തിമത്തു സഹ്റാ വിമൺസ് കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഖ്ഹ് ആന്റ് ഉസ്വൂലുൽ ഫിഖ്ഹ് സംഘടിപ്പിച്ച ദ്വിദിന ഫിഖ്ഹ് സിംപോസിയം സമാപിച്ചു. ജ്യൂറിസ്പ്രുഡൻസ് ത്രൂ ദ ഹെറിറ്റേജ് എന്ന ശീർഷകത്തിൽ നടത്തപ്പെട്ട സിംപോസിയത്തിന്റെ കീഴിൽ വിവിധ പരിപാടികളും സംഘടിപ്പിച്ചു.
ചൊവ്വ ബുധൻ ദിവസങ്ങളിലായി നടന്ന സിംപോസിയത്തിന് കോഴിക്കോട് ജില്ലയിലെ മംഗലാട് സ്ഥിതി ചെയ്യുന്ന നഫീസത്തുൽ മിസ്വ്രിയ്യ വിമൺസ് കോളേജാണ് വേദിയായത്. നഫീസത്തുൽ മിസ്വ്രിയ്യ വിമൺസ് കോളേജ് സെക്രട്ടറി ഡോ. മുനീർ സാർ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ റഹീം വാഫി നിർവഹിച്ചു.
ഒന്നാം ദിനം രാവിലെ 6:30 ന് നടന്ന ‘തസ്കിയ’ സെഷന് ഹാദിയ മിസ്വ്‌രിയ്യയും തുടർന്ന് നടന്ന ‘മഹബ്ബതുന്നബി' സെഷന് ജുസൈല മിസ്വ്രിയ്യയും നേതൃത്വം നൽകി. ‘നാദാപുരത്തെ ഫിഖ്ഹും ഫുഖഹാഉം' എന്ന വിഷയത്തിൽ അബ്ദുൽ അസീസ് ബാഖവി സംവദിച്ചു. കാലിക വിഷയങ്ങളിലെ കർമ ശാസ്ത്രത്തെ കുറിച്ച് അമീർ ഹുസൈൻ ഹുദവി ചെമ്മാട് സംസാരിച്ചു. ആരിഫ് അലി തങ്ങൾ ചാലിയം, സുലൈമാൻ ദാരിമി, ബഹാഉദ്ദീൻ റഹ്മാനി, ഷറഫുദ്ദീൻ മംഗലാട് തുടങ്ങിയവർ പരിപാടിയിൽ സംവദിച്ചു.
അഹ്മദ് കോയ ശാലിയാത്തിയുടെ ഫിഖ്ഹീ സംഭാവനകളെ കുറിച്ച് മുസ്തഫ അശ്റഫി കക്കുപ്പടിയും ചാലിയത്തെ ചരിത്ര ശേഷിപ്പുകളെ കുറിച്ച് അബ്ദുൽ റഹീം മാസ്റ്റർ ചാലിയവും സംസാരിച്ചു. പാറപ്പള്ളിയുടെ വൈജ്ഞാനികവും രാഷ്ട്രീയവുമായ സംഭാവനകൾ എന്ന വിഷയത്തിൽ സുഹൈൽ ഹൈത്തമിയും സൈനുദ്ദീൻ മഖ്ദൂമും കുഞ്ഞിപ്പള്ളിയുടെ വൈജ്ഞാനിക സംഭാവനകളും എന്ന വിഷയത്തിൽ ഹിദായത്തുല്ല യമാനിയും സംസാരിച്ചു.
സ്ത്രീകളുടെ കർമശാസ്ത്രം എന്ന വിഷയത്തിൽ ഫാസില സഹ്റാവിയ്യയും രീഹ സഹ്റാവിയ്യയും രാഷ്ട്രീയത്തിലെ ഫിഖ്ഹ് എന്ന വിഷയത്തിൽ ഫർശിദ സഹ്റാവിയ്യയും ക്ലാസ്സെടുത്തു. നജാ ഫാത്തിമ സഹ്റാവിയ്യ, ഹസ്ന സഹ്റാവിയ്യ, ജുമാന സഹ്റാവിയ്യ, അംന സഹ്‌റാവിയ്യ, ഹുദ സഹ്‌റാവിയ്യ, ജുല്ല സഹ്റാവിയ്യ, റഷീദ സഹ്റാവിയ്യ , ശാക്കിറ സഹ്റാവിയ്യ, ഫർഷിദ സഹ്റാവിയ്യ, നാജിയ സഹ്റാവിയ്യ തുടങ്ങിയവരുടെ നേതൃത്വത്തിൽ നവീന കർമ ശാസ്ത്ര വിഷയങ്ങളെ കുറിച്ച് ചർച്ചകൾ നടന്നു.